ദേശീയ കായികമേളയില്‍ മത്സരിക്കാനില്ലെന്ന് ബാഡ്മിന്റണ്‍ താരം സൈന നെവാള്‍

single-img
27 December 2014

sainaജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന ദേശീയ കായികമേളയില്‍ മത്സരിക്കാനില്ലെന്ന് ബാഡ്മിന്റണ്‍ താരം സൈന നെവാള്‍.അന്താരാഷ്ട്രതലത്തില്‍ കളിക്കുന്ന താരങ്ങള്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കാറില്ല. പ്രധാന ടൂര്‍ണമെന്‍റുകളില്‍ കളിക്കാനുള്ളതിനാല്‍ കൂടുതല്‍ തയാറെടുപ്പുകള്‍ ആവശ്യമാണ്.ഒളിമ്പിക്സ് യോഗ്യതാപരിഗണനയും ഈ സമയത്താണ്. ഈ സാഹചര്യത്തില്‍ ദേശീയ ഗെയിംസിനായി കേരളത്തിലത്തൊന്‍ കഴിയില്ല എന്നും സൈന പറഞ്ഞു.

നിരന്തരമുള്ള മത്സരം ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകുന്നു. മികച്ച പ്രകടനംകാഴ്ചവെക്കുന്നതിന് അതു തടസവുമായി. ഞാനൊരു മനുഷ്യനാണ് യന്ത്രമല്ല. അതിനാല്‍ ഇപ്പോള്‍ വിശ്രമം ആഗ്രഹിക്കുന്നു. അതിനുശേഷം കരുത്തോടെ തിരിച്ചുവരുമെന്നും സൈന പറഞ്ഞു.

ബാഡ്മിന്റണ്‍ ഉത്പന്നങ്ങളുടെ ലേകോത്തര ബ്രാന്‍ഡായ യൊനക്‌സിന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ തലസ്ഥാനത്തെത്തിയ സൈന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.തിരുവനന്തപുരത്ത് ഇതാദ്യമായി ആണ് സൈന വരുന്നത് . മണക്കാട്, കല്ലാട്ടുമുക്കിലെ ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായും സൈന സംവദിച്ചു. അര്‍പ്പണബോധവും ആത്മാര്‍ഥതയുമാണ് കായികലോകത്തെ വിജയരഹസ്യമെന്ന് കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി സൈന പറഞ്ഞു.

സ്പോര്‍ട്സില്‍ ആഹാരകാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ഇതെല്ലാം വിജയത്തിന് സഹായിച്ചിട്ടുണ്ടെന്നും സൈന പറഞ്ഞു.കേരളം വളരെ മനോഹരമായ നാടാണെന്നും സൈന കൂട്ടിച്ചേര്‍ത്തു.