വിധിക്ക് സ്‌റ്റേ ഇല്ല; 10 ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കും

single-img
15 December 2014

bar-kerala2208ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ, സംസ്ഥാനത്തെ 10 ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കണമെന്ന വിധി സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. സ്റ്റേ നല്കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചതോടെ ഒരു ഫോര്‍സ്റ്റാര്‍ ബാറിനും ഒന്‍പത് ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

ഈ മാസം 17-നകം ലൈസന്‍സ് പുതുക്കി നല്‍കിയില്ലെങ്കില്‍ നികുതി വകുപ്പ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ബാറുടമകള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവില്‍ ഇടപെടാനും ജസ്റ്റിസുമാരായ കെ.ടി.ശങ്കരന്‍. എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.