ദേശിയ ഗയിംസ് വിളംബരജാഥയായ റണ്‍ കേരള റണ്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിക്കും

single-img
10 December 2014

Sachin-Tendulkar2കേരളത്തില്‍ നടക്കുന്ന മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന്റെ സംസ്ഥാന വിളംബര ജാഥയായ റണ്‍ കേരള റണ്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിക്കും. 2015 ജനുവരി 20 മുതല്‍ 22 വരെ പാറശാല മുതല്‍ മഞ്ചേശ്വരം വരെ 7,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ നടത്തുകയും ദേശീയ കായികമേള വിളംബര യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ ഏഴ് ജില്ലകളിലായാണു ദേശീയ കായികമേള അരങ്ങേറുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജനക്ലബുകള്‍, സ്വയംസഹായസംഘങ്ങള്‍, സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യമേഖല ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവ വിളംബര ജാഥയില്‍ സംബന്ധിക്കും. ഓരോ പഞ്ചായത്തിന്റേയും ഏഴു കേന്ദ്രങ്ങളിലും നഗരസഭകളില്‍ എല്ലാ വാര്‍ഡിലും യോഗങ്ങളില്‍ കായികമേളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുക്കും.

ദേശഭക്തി ഗാനാലാപനത്തോടെയായിരിക്കും പ്രാദേശിക വിളംബരജാഥ തുടങ്ങുക. കായികമേളയോട് അനുഭാവമുള്ള മുഴുവന്‍ പേരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു ജില്ലയുടെ പിന്തുണ മികച്ച രീതിയില്‍ ഉറപ്പാക്കണമെന്നു കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.