ഹൈദരാബാദില്‍ നിന്നും നാല്‍പ്പതു ദിവസം കൊണ്ട് 1148 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ശബരിമലയില്‍ അവരെത്തി, കലിയുഗവരദനെ കണ്ട് തൊഴാന്‍

single-img
10 December 2014

Sabarimalal1148 കിലോമീറ്റര്‍നാല്‍പതു ദിവസംകൊണ്ട് കാല്‍നടയായി താണ്ടി ഹൈദരാബാദില്‍നിന്നുള്ള 140 പേരടങ്ങുന്ന സംഘം സന്നിധാനത്തെത്തി. കലിയുഗവരദനായ ശ്രീ അയ്യപ്പനെ കണ്ട് തൊഴാന്‍.

നവംബര്‍ രണ്ടിനു പുലര്‍ച്ചെ 5.30 ന് ഇരുമുടിക്കെട്ട് മുറുക്കി ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ ശ്രീവെങ്കിടേശ്വരക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട സുവര്‍ണഭൂമി ശബരിമല മഹാപദയാത്രാ സംഘമാണ് സന്നിധാനത്തേക്ക് പദയാത്രയായെത്തിയത്. വിനയ്, വസന്ത് എന്നീ ഗുരുസ്വാമിമാരുടെ നേതൃത്വത്തിലുള്ള സംഘം അനന്തപൂര്‍, ദേവനഹള്ളി, സേലം, വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴിയാണ് എത്തിയത്.

സന്നിധാനത്ത് ഭജന നടത്തിയശേഷം ശബരിമല മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരിക്ക് പൊന്നാട അണിയിച്ച് അനുഗ്രഹവും വാങ്ങി അവര്‍ മലയിറങ്ങി.