ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ദ്ധന; 22 ദിവസത്തെ വരുമാനം 77.25 കോടി രൂപ

single-img
10 December 2014

Sabarimalalകഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശബരിമല വരുമാനത്തില്‍ 25 ശതമാനത്തിന്റെ വര്‍ധന. മണ്ഡല മഹോത്സവത്തിനായി നട തുറന്നതിനുശേഷമുള്ള 22 ദിവസത്തെ വരുമാനം 77,25,07,713 രൂപയാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേസമയം 68.49 കോടി രൂപയായിരുന്നു വരുമാനം.

അഭിഷേകം 85,19,260 രൂപ, അപ്പം 5,75,81,325 രൂപ, അരവണ 31,33,55,840 രൂപ, കാണിക്ക 27,65,71,451 എന്നിങ്ങനെയാണ് വരുമാനം. മൊത്തം 77,25,07,713 രൂപ. അരവണ വില്പനയില്‍നിന്നു ള്ള വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 5.33 കോടി രൂപയുടെ വര്‍ധനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.