ഇന്ത്യന്‍ സൂപ്പര്‍ ലീഗ്:കേരളത്തിന്റെ സെമി എതിരാളി ചെന്നൈ

single-img
10 December 2014

iഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന ലീഗ് മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ എഫ്.സിയും ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. അവസാന മിനിറ്റുകളില്‍ പലതവണ ഇരുപോസ്റ്റുകളിലും ഗോള്‍ അവസരങ്ങള്‍ തുറന്നെങ്കിലും ഗോള്‍ വീണില്ല. 23 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി പോയിന്റ് നിലയില്‍ ഒന്നാമതെത്തിയപ്പോള്‍ 19 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാമതായാണ് സെമിയിലെത്തിയത്. ഇതോടെ ശനിയാഴ്ച സെമിയില്‍ കേരളം ചെന്നൈയിനെ നേരിടും.