ചാമ്പ്യൻസ് ട്രോഫി ഹോക്കി:ഹോളണ്ടിനെതിരെ ഇന്ത്യയ്ക്ക് അട്ടിമറി ജയം

single-img
10 December 2014

iചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഹോളണ്ടിനെതിരെ ഇന്ത്യയ്ക്ക് അട്ടിമറി ജയം. ചൊവ്വാഴ്ച നടന്ന പൂൾ ബി മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.

പതിനെട്ടു വർഷങ്ങൾക്ക് ശേഷമാണ് ഒളിന്പിക് വെള്ളി ജേതാക്കളായ ഹോളണ്ടിനെതിരെ ഇന്ത്യ വിജയം നേടുന്നത്.1996ൽ ബാർസലോണയിൽ നടന്ന ഒളിന്പിക് യോഗ്യതാ മത്സരത്തിലാണ് ഓറഞ്ച് പടയെ ഇന്ത്യ അവസാനമായി പരാജയപ്പെടുത്തിയത്.