സംസ്ഥാനത്തെ ബാറുകള്‍ക്ക് ജനുവരി 20 വരെ പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി

single-img
10 December 2014

bar-kerala2208സംസ്ഥാനത്ത് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ടൂ സ്റ്റാര്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ ജനുവരി 20 വരെ പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി. ഈ മാസം 12 വരെയാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്. ടൂ സ്റ്റാര്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ ഇടക്കാല ഉത്തരവ് നീക്കണമെന്ന കെ.സി.ബി.സി.യുടെ ആവശ്യം കോടതി തള്ളി.

മദ്യനയം സര്‍ക്കാരിന്റെ സമ്പദ്ഘടനയില്‍ ഉണ്ടാക്കിയ പ്രത്യാഘാതത്തെക്കുറിച്ച് പഠനം നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനായി തൊഴില്‍, ടൂറിസം സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.