ശബരിമലയില്‍ ഭക്തരോട് മോശമായി പെരുമാറിയ പോലീസുകാരനെ സസ്‌പെന്റ് ചെയ്തു

single-img
9 December 2014

sabarimalalശബരിമലയില്‍ ഭക്തരോട് മോശമായി പെരുമാറിയ കുറ്റത്തിന് കാട്ടാക്കട സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് നടപടിയെടുത്തത്.

ഭക്തരോട് മോശമായി പെരുമാറിയ സംഭവം ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരെ ബൈജു മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്.പിയുടെ നടപടി.