അക്രമികളുടെ അഴിഞ്ഞാട്ടത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട ശശിയും കുടുംബവും പെരുവഴിയില്‍ പകച്ചു നില്‍ക്കുന്നു

single-img
9 December 2014

Akramikalതിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ അവനവന്‍ചേരി ഊരൂപൊയ്ക കോടാലിക്കോണത്ത് ശശിയുടെ വീട് ഇന്നലെ അക്രമികള്‍ തല്ലിതകര്‍ത്തു. വീട് തകര്‍ത്ത് തിരികെ പോയ അക്രമികള്‍ തങ്ങള്‍ക്കെതിരെ വീട്ടുകാര്‍ പോലീസില്‍ പരാതി െകാടുക്കാന്‍ പോയതറിഞ്ഞ് തിരിച്ചുവന്ന് തകര്‍ത്ത വീടിന് തീയിട്ടു. കേറിക്കിടക്കാന്‍ ഒരിടമില്ലാതെ തീയെരിച്ച വീടിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ശശിയും കുടുംബവും.

ശശിയുടെ മകന്‍ സജീവുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ് നാലംഗസംഘം വീട് ആക്രമിച്ച് തീയിട്ടത് എന്നാണ് പോലീസ്പറയുന്നത്. സജീവ് നല്‍കാനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് നിലനിന്ന പ്രശ്‌നങ്ങളാണ് വീട് ആക്രമിക്കപ്പെടാന്‍ കാരണം. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍തന്നെ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു.