തന്റെ ബൈക്കില്‍ ചാരി നിന്നതിന് പോലീസുകാരന്‍ ഔദ്യോഗിക വാഹനത്തില്‍ സഹോദരനെയും കൂട്ടിയെത്തി യുവാവിനെ മര്‍ദ്ദിച്ചു

single-img
6 December 2014

policecapതന്റെ ബൈക്കില്‍ ചാരി നിന്നതിന് യുവാക്കള്‍ക്ക് പോലീസുകാരന്റെ മര്‍ദ്ദനം. മര്‍ദ്ദിച്ച പോലീസ് െ്രെഡവറെ സസ്‌പെന്‍ഡ് ചെയ്തു. ഫിംഗര്‍പ്രിന്റ് വിഭാഗത്തിലെ െ്രെഡവര്‍ ബാഗര്‍ അഷ്‌റഫിനെയാണ് എസ്.പി: ഡോ. എ. ശ്രീനിവാസ് സസ്‌പെന്‍ഡ് ചെയ്ത്.

കല്ലറക്കടവ് ശ്രീഭവനത്തില്‍ അനൂപ് (21), അരുണ്‍ (21) എന്നിവര്‍ക്കാണ് പോലീസുകാരന്റെ ആക്രമണത്തില്‍ മര്‍ദ്ദനമേറ്റത്. കഴിഞഞ്ദിവസം ഉച്ചയ്ക്ക് പത്തനംതിട്ട പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വെച്ചിരുന്ന ബാഗറിന്റെ ബൈക്കില്‍ ചാരി നിന്നതിന് ഔദ്യോഗിക വാഹനത്തില്‍ സഹോദരനൊപ്പമെത്തി മര്‍ദ്ദിച്ചതായിട്ടാണ് പരാതി. അനൂപ് മരുന്നു വാങ്ങാന്‍ മെഡിക്കല്‍ സ്‌റ്റോറില്‍ കയറിയ ശേഷം സമീപമിരുന്നിരുന്ന ബാഗറിന്റെ ബൈക്കില്‍ ചാരിനിന്നു കുറിപ്പടി വായിച്ചു നോക്കുകയായിരുന്നു. ഇതു കണ്ടുകൊണ്ടുവന്ന ബാഗര്‍ തന്റെ ബൈക്കില്‍ ചാരി നിന്നതിനെ ചോദ്യം ചെയ്തു അനൂപുമായി വഴക്കായി.

അതിനുശേഷം ഓഫീസിലെത്തിയ ബാഗര്‍ ഫിംഗര്‍പ്രിന്റ് വിഭാഗത്തിന്റെ മാരുതി വാനുമെടുത്ത് അതില്‍ തന്റെ സഹോദരനെയും കയറ്റി തിരികെയെത്തി അനൂപിനെ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അരുണിനെയും കൈയേറ്റം ചെയ്തു.

ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും പൊതുസ്ഥലത്തു പദവി മറന്ന് അടിപിടി ഉണ്ടാക്കിയതിനുമാണു ബാഗറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.