ഐസിസ് സ്വന്തം കറൻസി പുറത്തിറക്കി

single-img
15 November 2014

isisകൈറോ: സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയിൽ നിർമ്മിക്കുന്ന നാണയങ്ങളെ ഐസിസിന്റെ സ്വന്തം കറൻസിയാക്കി ഐസിസ് തലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഐസിസിന്റെ വെബ്സൈറ്റിലൂടെയാണ് ബാഗ്ദാദി തന്റെ അനുയായികളോട് ആഹ്വാനം ചെയ്തത്. സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയെ നാണയങ്ങളാക്കി ക്രയവിക്രയങ്ങൾ നടത്തണമെന്നും. ഇതിലൂടെ പാശ്ചാത്യ സമൂഹം നിർമ്മിച്ച സമ്പത്തിക ശൈലിയെ ഇല്ലായ്മ ചെയ്യണമെന്നും സ്വയം പ്രഖ്യാപിത ഖലീഫ ആവശ്യപ്പെട്ടു.

നാണയങ്ങളുടെ ഭാരം കണക്കാക്കിയാണ് മൂല്യ നിർണ്ണയം നടത്തുയന്നും വെബ്സൈറ്റിൽ പറയുന്നു.

സ്വർണ്ണനാണയത്തിൽ 7 തണ്ടുകൾ ഉള്ള ഗോതമ്പ് കതിരിൽ ലോകത്തിന്റെ ഭൂപടം അലേഖനം ചെയ്തിട്ടുണ്ട്. വെള്ളി നാണയത്തിൽ വാളും പരിചയും ചെമ്പ് നാണയത്തിൽ ചന്ദ്രതുണ്ടിൽ മൂന്ന് ഈന്തപ്പന മരങ്ങളും അലേഖനം ചെയ്തിരിക്കുന്നു.

ഈ നാണയങ്ങൾ ഐസിസ് നിയന്ത്രണ മേഖലയിലായിരുന്നു ക്രയ വിക്രയം നടത്തുക.  ഇതിനാവശ്യമായ ലോഹങ്ങൾ ഐസിസിന് എവിടെ നിന്നും ലഭിക്കുമെന്ന് ഇതുവരെ വ്യക്തമല്ല.