ലോകവ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവെയ്ക്കുമെന്ന് വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍

single-img
13 November 2014

nirmalaന്യൂഡല്‍ഹി: ലോകവ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവെയ്ക്കുമെന്ന് വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍. നിലവിലുണ്ടായിരുന്ന തടസങ്ങളെല്ലാം നീങ്ങി കരാറിന് വഴിയൊരുങ്ങിയതായും. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഭക്ഷ്യസാധനങ്ങള്‍ സംഭരിക്കുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസം അവസാനിച്ചതായും ഇത് ലോകവ്യാപാര കരാര്‍ നടപ്പിലാക്കുന്നതിലേക്കുള്ള വഴിയൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

ലോക വ്യാപാരകരാറിന്റെ ഭാഗമാകുന്നതിന് ഡബ്ലുറ്റിഒ ജനറല്‍ കൗണ്‍സില്‍ അമേരിക്കയുടെ പിന്തുണയോടെ ഇന്ത്യ ഉടന്‍ തന്നെ അപേക്ഷവെയ്ക്കുമെന്നും  നിര്‍മലാ സീതാരാമന്‍ പറഞ്ഞു.