ആരുടേയോ ഫോണ്‍ കോള്‍ പ്രകാരം മാരകായുധ നിര്‍മ്മാണവും വിതരണവും തടയാനെത്തിയ പോലീസ് കറിക്കത്തി വില്‍ക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ട് നാണംകെട്ടു

single-img
11 November 2014

Thiruvallaതിരുവല്ല നഗരഹൃദയത്തില്‍ മാരകായുധം നിര്‍മിച്ചു വില്‍ക്കുന്നുവെന്ന് ആരോ ഫോണ്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് സംഘം നാണംകെട്ടു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ തിരുവല്ല മുനിസിപ്പല്‍ സ്‌റ്റേഡിയത്തിന് സമീപമായിരുന്നു നാട്ടുകാരെ ചിരിപ്പിച്ച സംഭവം.

സ്‌റ്റേഡിയത്തിന് സമീപമുളള പാതയോരത്ത് കറിക്കത്തി, വെട്ടരിവാള്‍ തുടങ്ങഇയ ഗാര്‍ഹികാവശ്യത്തിനുളള ഉപകരണങ്ങളുടെ നിര്‍മാണവും വില്‍പനയും നടത്തുന്ന അന്യ സംസ്ഥാനക്കാരായ മുപ്പതോളം വരുന്ന പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന സംഘത്തെ കണ്ടാണ് ഏതോ വിരുതന്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്തത്. കേട്ടപാതി കേള്‍ക്കാത്തപാതി ഒരു വാഹനം നിറയെ പോലീസ് സ്ഥലത്ത് പാഞ്ഞെത്തി.

എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ തങ്ങളെ ആരോ കളിപ്പിച്ചെന്ന് മനസ്സിലാക്കി തിരികെ പോകുകയായിരുന്നു.