ഏഷ്യൻ ഗെയിംസ് ബോക്സിംഗ്: മേരി കോം ഫൈനലില്‍
30 September 2014
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയായ മേരി കോം ഫൈനലില്‍ കടന്നു. താരംലെ തിബാംഗിനെയാണ് മേരി കോം സെമിയില്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ മേരി കോം ഒളിന്പിക്സില്‍ വെള്ളി നേടിയിരുന്നു. ഫൈനലിലെത്തിയതോടെ മേരി വെള്ളിമെഡലുറപ്പിച്ചു.
ബോക്സിംഗ് 60 കിലോ സെമിഫൈനലില്‍ കൊറിയയുടെ പാര്‍ക് ജിനയോട് പരാജയപ്പെട്ട സരിതാദേവി ഇന്ത്യക്കായി വെങ്കലം നേടി.