മുല്ലപ്പെരിയാറില്‍ സീപേജ് വെള്ളത്തിന്റെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി
16 September 2014
മുല്ലപ്പെരിയാറില്‍ സീപേജ് വെള്ളത്തിന്റെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് മേല്‍നോട്ട സമിതി. കഴിഞ്ഞയാഴ്ചയേക്കാള് സെക്കന്‍ഡില്‍ 10 ലിറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. വെള്ളത്തിന്റെ രാസപരിശോധന നടത്താനും മേല്‍നോട്ട സമിതി തീരുമാനിച്ചു. മേല്‍നോട്ട സമിതിയുടെ അടുത്തയോഗം ഈ മാസം 20ന് നടക്കും.