രാജ്യത്തെ മൂന്നു ലോക്‌സഭാ സീറ്റുകളിലേക്കും 33 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

single-img
13 September 2014

RajasthanElections_PTI

രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലായി മൂന്നു ലോക്‌സഭാ സീറ്റുകളിലേക്കും 33 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. യുപിയിലെ 11 സീറ്റുകളിലേക്കും ഗുജറാത്തിലെ ഒമ്പതും രാജസ്ഥാനിലെ നാലും ആസാമിലെ മൂന്നും പശ്ചിമബംഗാളിലെ രണ്ടും ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ സീറ്റുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഗുജറാത്തിലെ വഡോദര, തെലുങ്കാനയിലെ മേദക്, യുപിയിലെ മെയിന്‍പൂരി എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസി സ്വന്തം സീറ്റാക്കിയതോടെയാണ് വഡോദര സീറ്റില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. മുലായംസിംഗ് യാദവ് രാജിവച്ചതിനെതുടര്‍ന്നാണ് മെയില്‍പൂരിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഒഴിഞ്ഞതാണ് മേദക്.