എല്ലാവരും കുടുംബത്തോടൊപ്പം വിഭവസമൃദ്ധമായ ഓണമുണ്ടപ്പോള്‍ അവര്‍ തെരുവിന്റെ മക്കളെ ഓണമൂട്ടി, അവര്‍ക്കൊപ്പം ഉണ്ടു

single-img
11 September 2014

Kiwi 2

പതിവുപോലെ തിരുവോണ ദിവസം അവരെത്തി. തെരുവിന്റെ മക്കളാകാന്‍ വിധിക്കപ്പെട്ടവരെ ഓണമൂട്ടാന്‍. സമ്പന്നനെന്നും ദരിരദരെന്നും ഭേദമില്ലാതെ കുടുംബാംഗങ്ങള്‍ക്കൊപ്പം തിരുവോണദിവസം കേരളീയര്‍ ഓണമുണ്ണുന്ന വേളയില്‍ തലശ്ശേരി കിവീസ് ക്ലബ് അംഗങ്ങള്‍ തെരുവ് മക്കള്‍ക്കൊപ്പമായിരുന്നു. അവരെ ഊട്ടാനും അവര്‍ക്കൊപ്പം ഉണ്ണാനും.

തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ഇങ്ങനെയൊരു ദൗത്യവുമായി കിവീസ് ക്ലബ് അംഗങ്ങള്‍ തെരുവിലിറങ്ങുന്നത്. തലശ്ശേരി പഴയ ബസ്സ്റ്റാന്റ്, പുതിയ ബസ്സ്റ്റാന്റ്, റെയില്‍വെ സ്‌റ്റേഷന്‍
എന്നിവിടങ്ങളിലെ തെരുവ് വാസികള്‍ക്കും
നിര്‍ധനര്‍ക്കും മൊബൈല്‍ ഓണസദ്യയ്ക്കുള്ള മുഴുവന്‍ വിഭവങ്ങളുമായാണ് തിരുവോണ ദിവസം കിവീസ് എത്തിയത്.

ആഹ്ലാദനിമിഷങ്ങളില്‍ നിന്നും എന്നും അകറ്റപ്പെട്ട് അവസാന പന്തിയില്‍ മാത്രം ഒരു പിടി വറ്റെങ്കിലും പ്രതീക്ഷിച്ചിരുന്ന തെരുവിന്റെ മക്കള്‍ ഇത്തവണയും ആദ്യപന്തിയില്‍
ഓണസദ്യയുണ്ടു സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് അതൊരു പുത്തന്‍ അനുഭവമായി മാറി. അവര്‍ക്കൊപ്പം തന്നെ കിവീസ് അംഗങ്ങളും ഓണസദ്യയുണ്ടു.

ഓണസദ്യയും കഴിഞ്ഞ് എല്ലാവര്‍ക്കും ഓണക്കോടികളും വിതരണം ചെയ്ത ശേഷമാണ് കിവീസ് അംഗങ്ങള്‍ പിരിഞ്ഞത്. സമൂഹത്തിന്റെ താഴേക്കിടയിലേക്ക് പതിച്ച്, ഒരു സദ്യപോലും സ്വപ്‌നം കാണാനാകാത്ത തെരുവിന്റെ മക്കളും, അവശര ഊട്ടാന്‍ കിവീസിന്റെ ഒപ്പമെത്തിയ നന്മ നിറഞ്ഞ ജനങ്ങളും
നാടും ഒന്നടങ്കം പറഞ്ഞു, ഇതാണ് യഥാര്‍ത്ഥ ഓണം- കാരുണ്യത്തിന്റെ കൈ പിടിച്ച പൊന്നോണം

Kiwi 6 Kiwi 5 Kiwi 4 Kiwi 1