ടി.പി വധക്കേസ് സിബിഐ അന്വേഷിക്കണമെന്നു തന്നെ നിലപാടെന്നു ചെന്നിത്തല

single-img
3 September 2014

ramesh chennithalaടി.പി. ചന്ദ്രശേഖരന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തണമെന്നാണു സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴുമുള്ള നിലപാടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്രത്തിനു കത്തെഴുതിയതാണ്. എന്നാല്‍, കേന്ദ്ര ഏജന്‍സിയായ സിബിഐ കേസ് ഏറ്റെടുക്കാന്‍ തയാറായില്ലെന്നും അദ്ദേഹം അറിയിച്ചു.