മദ്യനയം; ബാറുകളുടെ അപ്പീല്‍ ഇന്നു പരിഗണിക്കും

single-img
3 September 2014

bar-kerala2208ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്നതുവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്നു രാവിലെ പരിഗണിക്കും. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണനും പി.ബി. സുരേഷ് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. ഫൈവ് സ്റ്റാറിനു മുമ്പുള്ള പ്രത്യേക വിഭാഗമായി ഫോര്‍ സ്റ്റാറിനെയും ഹെറിറ്റേജ് ഹോട്ടലിനെയും കാണണമെന്ന് ഇന്നലെ ഹൈക്കോടതി അപ്പീല്‍ പരിഗണിക്കവെ, ബാറുടമകളുടെ അഭിഭാഷകര്‍ വാദിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ നിയമവിരുദ്ധതയുണെ്ടന്നും നിരവധി ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ചിനു മുമ്പിലുണെ്ടന്നും അവര്‍ ചൂണ്ടിക്കാട്ടി.