ആദ്യം പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കട്ടെ; എന്നിട്ടാകാം ചര്‍ച്ച: രാജ്‌നാഥ് സിംഗ്

single-img
1 September 2014

rajnath_singh_26തുടര്‍ന്നുവരുന്ന തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാക് ആഭ്യന്തര മന്ത്രി നിസാര്‍ അലി ഖാനുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്ത ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. കാഠ്മണ്ഡുവില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ രാജ്‌നാഥ് സിംഗ് പാക്ക് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വാര്‍ത്തകള്‍.

പാക്കിസ്ഥാനോടുള്ള നിലപാടില്‍ ഇന്ത്യമാറ്റം വരുത്തിയിട്ടില്ലെന്നും അതിര്‍ത്തിയിലെ ഉള്‍പ്പെടെ തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം ഉറപ്പിച്ചു പറഞ്ഞു.