ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു പോലീസ് സംരക്ഷണം നല്‍കാന്‍ ഡിജിപിയുടെ നിര്‍ദേശം

single-img
1 September 2014

kerala-beverages-corporationബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലകള്‍ക്കു പോലീസ് സംരക്ഷണം നല്‍കാന്‍ ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. യുവമോര്‍ച്ചയുടെ സമര ത്തെത്തുടര്‍ന്നു ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു നേരേ പലയിടത്തും അക്രമം നടക്കുന്ന സാഹചര്യത്തിലാണു നടപടി.

ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്കു നേരേയുള്ള അക്രമം തടയാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന ബിവറജേസ് കോര്‍പറേഷന്‍ എംഡിയുടെ ആവശ്യത്തെത്തുടര്‍ന്നാണു നടപടിയെന്നു പോലീസ് അറിയിച്ചു. അത്തം മുതല്‍ ചതയം വരെയുള്ള ഓണനാളുകളില്‍ ബിവറേജസ് കോര്‍പറേഷന്‍ വഴിയുള്ള മദ്യവിപണനം തടയുമെന്നു പറഞ്ഞു യുവമോര്‍ച്ച നടത്തുന്ന സമ രത്തെത്തുടര്‍ന്നു പലയിടങ്ങളിലും അക്രമം നടന്നിരുന്നു.