വീണ്ടും പി.സി. ജോര്‍ജ്: സര്‍ക്കാരിന് 48 ദിവസം കൊടുക്കുന്നുവെന്ന് പി.സി.ജോര്‍ജ്

single-img
28 August 2014

pcപേരിനൊരു ചര്‍ച്ചപോലുമില്ലാതെ 48 മണിക്കൂര്‍ കൊണ്ട് മദ്യനിരോധന നിയമം പാസാക്കിയ സര്‍ക്കാര്‍ 48 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്കു പട്ടയം നല്‍കണമെന്നും, നല്‍കിയില്ലെങ്കില്‍ അഴിമതി കഥകള്‍ പുറത്തുവിടുമെന്നും ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് നേതാവുമായ പി.സി.ജോര്‍ജ്. അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിയുടെ ജില്ലാതല അവലോകനയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്.

പട്ടയമില്ലാതെ 34 വര്‍ഷമായി കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. പക്ഷേ സര്‍ക്കാര്‍ ഇവരുടെ പട്ടയവിഷയം നീട്ടിക്കൊണ്ടുപോകുകയാണ്. ഇതിനിടെയാണ് അതിവേഗത്തില്‍ മദ്യനിരോധനവിഷയത്തില്‍ തീരുമാനമെടുത്ത് നടപ്പില്‍ വരുത്തിയത്. ഇപ്പോള്‍ പഞ്ചായത്ത് ഓഫീസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ ഞങ്ങളുടെ സംഘടനയായ അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിയുടെ നിരിക്ഷണത്തിലാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.