യു.എസ്. ഓപ്പണിൽ ആന്ദ്രേ സെപ്പി, ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ

single-img
26 August 2014

Novak-Djokovicന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സില്‍ അര്‍ജന്റീനയുടെ ലിയനാര്‍ഡോ മേയര്‍ ഇറ്റലിയുടെ ആന്ദ്രേ സെപ്പി, ജോക്കോവിച്ച് എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടില്‍  ലിയനാര്‍ഡോ മേയര്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ സ്‌പെയിനിന്റെ ആല്‍ബര്‍ട്ട് മൊണ്‍ടാനെസ് പരിക്കേറ്റ് പിന്മാറുകയായിരുന്നു. സ്ലൊവേനിയയുടെ സെര്‍ജി സ്റ്റാക്കോവിസ്‌കിയെയാണ് സെപ്പി ആദ്യറൗണ്ടില്‍ തോല്‍പ്പിച്ചത്(6-3, 6-1, 6-4). ഇത് കൂടാതെ സൂപ്പർ താരം ജോക്കോവിച്ച് ഷ്യോവറ്റ്സ്മാനെ തോല്പിച്ചു(6-1,6-2,6-4)

യു.എസ്. ഓപ്പണ്‍ ടെന്നീസിന്റെ വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്, പോളണ്ടിന്റെ അഗ്നീസ്‌ക റഡ്വാന്‍സ്‌ക എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. ഹാലെപ് അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ ആദ്യറൗണ്ടില്‍ കീഴടക്കി(6-7, 6-1, 6-2). കാനഡയുടെ ഷാറോണ്‍ ഫിച്ച്മാനെയാണ് റഡ്വാന്‍സ്‌ക ആദ്യമത്സരത്തില്‍ തോല്‍പ്പിച്ചത്(6-1, 6-0). സ്വിസ് താരം ബെലിന്‍ഡ ബെന്‍സിക്ക് ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവ, സ്ലൊവാക്യയുടെ യാന സെപലോവ, ചൈനയുടെ സായിസായി സെങ് എന്നിവരും രണ്ടാംറൗണ്ടില്‍ ഇടം പിടിച്ചു.