റയല്‍ മാഡ്രിഡിന് ജയം; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

single-img
26 August 2014

Real-Madrid-സാന്റിയാഗോ: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് വിജയം. അവർ കൊര്‍ഡോബയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്. കരിം ബെന്‍സേമയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്‌കോര്‍ ചെയ്തു. അതേസമയം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെയാണ് സിറ്റി പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ജോവറ്റിക് ഇരട്ട ഗോള്‍ നേടി.