മോദിയുടെ 5 വര്‍ഷ ഭണത്തോടെ എസ്.എഫ.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മ്യുസിയത്തില്‍ പോയി കാണേണ്ടി വരുമെന്ന് കെ. സുരേന്ദ്രന്‍

single-img
25 August 2014

18TV_SURENDRAN__BJ_1522218eമോദിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തോടെ, എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മ്യൂസിയത്തിലേക്ക് മാറ്റേണ്ടിവരുമെന്നും സ്വീകരണയോഗത്തില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍.  കണ്ണൂരില്‍ സിപിഎം, ജെഎസ്എസ് എന്നീ പാര്‍ട്ടികളില്‍ നിന്നുമുള്ള 413 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നതിനോടനുബന്ധിച്ചുള്ള പൊതുയോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

എകെജിയെ മോദിയിലൂടെ ദര്‍ശിക്കുന്നവരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് വന്നതെന്ന് പൊതുയോഗം ഉദ്ഘാടനം ശചയ്ത ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. സിപിഎം കായികമായി നേരിടാന്‍ ശ്രമിച്ചാല്‍ കനത്ത വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.