കണ്ണൂരില്‍ ആരും സിപിഎം വിട്ടുപോയിട്ടില്ല; നടന്നത് സ്വീകരണ നാടകം: പി. ജയരാജന്‍

single-img
25 August 2014

jayarajan1കണ്ണൂരില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരും ബിജെപിയില്‍ പോയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂരില്‍ നടന്നത് ബിജെപിയുടെ സ്വീകരണ നാടകം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ സിപിഎം, ജെഎസ്എസ് പാര്‍ട്ടികളില്‍ നിന്നും 413 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.