സിപിഐ ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍; പന്ന്യന്‍ വിട്ടുനില്‍ക്കും

single-img
18 August 2014

CPI Elecn. Symbolപാര്‍ട്ടിയെ പിടിച്ചുകുലുക്കിയ കോഴവിവാദങ്ങള്‍ക്കിടെ സിപിഐ ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ബെന്നറ്റിന്റെ സ്ഥാനാര്‍ഥിവിവാദമടക്കമുള്ള കേരളത്തിലെ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മായിലും യോഗത്തില്‍ പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് ഇരുനേതാക്കളും യോഗത്തില്‍ നിന്നു വിട്ടുനില്ക്കുന്നത്. നീണ്ട അവധിക്ക് അപേക്ഷ നല്കിയിട്ടില്ലെന്ന് പന്ന്യന്‍ അറിയിച്ചു.