വേലിതന്നെ വിളവ് തിന്നാല്‍…; കണ്ണൂരില്‍ ബസില്‍വെച്ച് യുവതിയെ ശല്യം ചെയ്ത പോലീസുകാരനെ സഹയാത്രികര്‍ കൈകാര്യം ചെയ്തു

single-img
13 August 2014

policecapകണ്ണൂരില്‍ യുവതിയെ സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത പോലീസുകാരനെ യാത്രക്കാര്‍ കൈകാര്യം ചെയ്തു. അതിനുശേഷം പോലീസില്‍ ഏല്‍പിച്ചു. മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ രാജേഷാണ് യുവതിയെ ശലം ചെയ്തതിന്റെ പേരില്‍ യാത്രക്കാരുടെ കൈക്കരുത്തിന് പാത്രമായത്.

മട്ടന്നൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രാമധ്യേ ഇയാള്‍ നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവതി മറ്റുള്ളവരോട് വിവരം പറയുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പോലീസുകാരനെ കൈകാര്യം ചെയ്തശേഷം കണ്ണൂര്‍ ടൗണ്‍ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.