ലോക്‌സഭയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ബില്‍ പാസായി

single-img
13 August 2014

AVN25_LOKSABHA_19610fജുഡീഷ്യല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കി. ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കാന്‍ ആറംഗകമ്മീഷനെ നിയമിക്കുന്നതാണ് ബില്‍. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. നിലവിലുള്ള കൊളീജിയം സംവിധാനത്തിനു പകരമാണ് പുതിയ കമ്മീഷന്‍. കോണ്‍ഗ്രസും എഐഎഡിഎംകെയും ബില്ലിനെ പിന്തുണച്ചു. ചീഫ് ജസ്റ്റീസ്, രണ്ടു സുപ്രീം കോടതി ജഡ്ജിമാര്‍, നിയമമന്ത്രി, മറ്റു രണ്ടു പ്രമുഖവ്യക്തികള്‍ എന്നിവരടങ്ങുന്നതാണ് ആറംഗസമിതി. സുപ്രീം കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ 124-ാം അനുഛേദത്തിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്.