കോഴവിവാദം; വെഞ്ഞാറമൂട് ശശിയെ മാറ്റി, പി. രാമചന്ദ്രനെ തരംതാഴ്ത്തി

single-img
9 August 2014

Venjaramudu_sasi_08092014തിരുവനന്തപുരം സീറ്റിലെ കോഴ വിവാദം സംബന്ധിച്ച് സിപിഐയില്‍ കടുത്ത അച്ചടക്ക നടപടി. ഇതിന്റെ ഭാഗമായി ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ മാറ്റി. സിപിഐ നിര്‍വാഹകസമിതി യോഗത്തിലാണ് ഈ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അന്വേഷണ കമ്മീഷന്‍ കുറ്റക്കാരനെന്നു കണെ്ടത്തിയ പി. രാമചന്ദ്രന്‍ നായരെ ജില്ലാ ഘടകത്തിലേക്കു തരംതാഴ്ത്തി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ജനയുഗം സിഎംഡി സ്ഥാനത്തുനിന്നും രാമചന്ദ്രനെ മാറ്റി. അതേസമയം, ദേശീയ നിര്‍വാഹകസമിതിയംഗം സി. ദിവാകരനെതിരേ നടപടിക്കും യോഗം ശിപാര്‍ശ നല്കി. പാര്‍ട്ടി തീരുമാനം താന്‍ അംഗീകരിക്കുന്നുവെന്ന് വെഞ്ഞാറമൂട് ശശി പ്രതികരിച്ചു.