മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല: പി.സി.ജോര്‍ജ്
24 July 2014
കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. മാണി മുഖ്യമന്ത്രിയായി കാണണമെന്നാണ് കര്‍ഷകരുടെയും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആഗ്രഹം. എന്നാല്‍ നിലവിലത്തെ രാഷ്ട്രീയ സാഹചര്യം ഇതിന് അനുകൂലമല്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന കേരള കോണ്‍ഗ്രസം-എം നേതാവ് ആന്റണി രാജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജോര്‍ജ്.