ഇറക്കില്‍ തടവുകാര്‍ക്കു നേരെയുള്ള ബോംബാക്രമണത്തിൽ 60 പേര്‍ കൊല്ലപ്പെട്ടു

single-img
24 July 2014

iraqtajiബാഗ്ദാദ്: ഇറക്കില്‍ തീവ്രവാദികള്‍ തടവുകാര്‍ക്കു നേരെ നടത്തിയ ബോംബാക്രമണത്തില്‍ 52 തടവുകാരും 8 സൈനീകരുമുള്‍പ്പെടെ 60 പേര്‍ കൊല്ലപ്പെട്ടു.ബാഗ്ദാദിനു വടക്കു ഭാഗത്തായി  തടവുകാരും സുരക്ഷാ സൈനികരും സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ തീവ്രവാദികള്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു .

തടവുകാരെ അപകടമേഖലയായ തജിയില്‍ നിന്നും ബാഗ്ദാദിലേക്ക് കുടിയൊഴിപ്പിക്കുന്ന സമയത്താണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. മുസോളിനെ നേരത്തെ തന്നെ തങ്ങളുടെ അധീനതയിലാക്കിയ തീവ്രവാദികള്‍  ഇപ്പോള്‍ തജിയിലേക്കുള്ള ആക്രമണം രുക്ഷമാക്കിയിട്ടുണ്ട്.