ഗാസ പ്രശ്‌നം ഉന്നയിച്ച് പാര്‍ലമെന്റില്‍ ഇടത് ധര്‍ണ നടത്തും

single-img
18 July 2014

Indian-Parliamentഗാസയിലെ ഇസ്രായേല്‍ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇടത് എംപിമാര്‍ ധര്‍ണ നടത്തും. സീതാറാം യെച്ചൂരി ധര്‍ണ ഉദ്ഘാടനം ചെയ്യും. ഗാസാ സംഘര്‍ഷത്തെക്കുറിച്ചു ചര്‍ച്ച പറ്റില്ലെന്ന് സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു വ്യാഴാഴ്ചത്തെ കാര്യപരിപാടിയില്‍നിന്നു ചര്‍ച്ച നീക്കിയിരുന്നു. രാജ്യസഭയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഗാസാ ചര്‍ച്ചയ്ക്കുശേഷം മറ്റു നടപടികള്‍ മതിയെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വയ്ക്കുകയും ചെയ്തിരുന്നു.