റെയില്‍വേ ബജറ്റ്: അവഗണനയെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

single-img
8 July 2014

parliament1-300x231റെയില്‍വേ ബജറ്റിലെ അവഗണനയെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിഷേധിക്കുന്നത്. ഉള്‍ക്കാഴ്ചയില്ലാത്ത ബജറ്റെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. കേരളത്തില്‍ നിന്നുള്ള എംപിമാരും ബജറ്റിനു ശേഷം പാര്‍ലമെന്റില്‍ പ്രതിഷേധം രേഖപ്പെടുത്തി.

ബജറ്റിനെ തുടര്‍ന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ വസതിക്കു മുന്നിലും പ്രതിഷേധം നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലെ നെയിംബോര്‍ഡ് തകര്‍ത്തു.