ചെന്നൈ മൗലിവാക്കത്തിന് സമീപം നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 47 ആയി

single-img
2 July 2014

images (1)ചെന്നൈ മൗലിവാക്കത്തിന് സമീപം നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 47 ആയി. 33 പുരുഷന്മാരും 14 സ്ത്രീകളുമാണ് മരിച്ചത്. അതേസമയം മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.

 

കെട്ടിടത്തിന്റെ സൂപ്പര്‍വൈസറായിരുന്ന പാലക്കാട് മാത്തൂര്‍ സ്വദേശി ദിനേശ് കുമാറാർ (27) ആണ് മരിച്ചത് . . കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നിന്ന് ഇന്ന് 21 പേരെ ജീവനോടെ പുറത്തെടുത്തു. നാലു സ്ത്രീകളുള്‍പ്പെടെ 19 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.

 

എന്നാൽ പ്രദേശത്താകെ ദുര്‍ഗന്ധം പരന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത് .