ബാര്‍ പ്രശ്‌നം: നിലവിലെ പരിശോധനകള്‍ കാര്യക്ഷമമല്ലെന്ന് എക്‌സൈസ് മന്ത്രി

single-img
30 June 2014

Barവിവാദമായ ബാര്‍ പ്രശ്‌നത്തില്‍ സംസ്ഥാനത്തെ ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. നിലവിലെ പരിശോധനകള്‍ കാര്യക്ഷമമല്ല. തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ നിലവാരമില്ലാത്തവയുണ്ടാകും. അടഞ്ഞുകിടക്കുന്നവയില്‍ നിലവാരമുളളവയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബാറുകള്‍ പൂട്ടിയിട്ടും മദ്യവില്പനയില്‍ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.