ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സൈന നേവാളിന്

single-img
29 June 2014

saഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യന്‍ താരം സൈന നേവാളിന്. സ്പാനിഷ് താരം കരോളിന മെറിനെയാണ് സൈന ഫൈനലില്‍ തോൽപിച്ചത് . 21-18, 21-11 സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം.

 

സെമിയില്‍ ടൂര്‍ണമെന്റിലെ ഒന്നാം സീഡും ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരിയുമായ ചൈനീസ് താരം ഷിയാന്‍ വാങ്ങിനെ അട്ടിമറിച്ചാണ് ആറാം സീഡായ സൈന ഫൈനലിലെത്തിയത്.

 

ഏഴര ലക്ഷം ഡോളറാണ് ടൂര്‍ണമെന്റ് പ്രൈസ് മണി. മുമ്പ് രണ്ടുതവണ മത്സരിച്ചപ്പോഴും സൈന വാങ്ങിനോട് പരാജയപ്പെട്ടിരുന്നു. ഫൈനല്‍ ജയത്തോടെ ഈ വര്‍ഷത്തെ രണ്ടാം ടൂര്‍ണമെന്റ് ജയമാണ് സൈന സ്വന്തമാക്കിയത്.