നക്‌സല്‍ ഭീഷണി; കേന്ദ്ര ആഭ്യന്തരമന്ത്രി യോഗം വിളിച്ചു

single-img
27 June 2014

rajnath_singh_26ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലേ ചീഫ് സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും യോഗം വിളിച്ചു. നക്‌സല്‍ പ്രശ്‌നം ഗുരുതരമായി തുടരുന്ന പത്ത് സംസ്ഥാനങ്ങളിലേ ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക.

നക്‌സലുകളെ നേരിടാന്‍ ഒരോ സംസ്ഥാനങ്ങളും എടുത്ത നടപടികള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. നക്‌സലുകളെ നേരിടുവാന്‍ സംസ്ഥാന പോലീസിനൊപ്പം കേന്ദ്രത്തില്‍ നിന്നുള്ള അര്‍ധസൈനിക വിഭാഗത്തെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങളും ചര്‍ചയില്‍ ഉണ്ടാകും.