സ്വിറ്റ്സർലൻഡിനെ 5- 2 ന് തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ
21 June 2014
ലോക കപ്പ് ഫുട്ബോളിൽ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ 5- 2 ന് തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിലെത്തി. ഗിറൗഡ്, മാത്യുഡി, വൽബുയേന, കരിംബെൻസേമ, സിസോക്കോ എന്നിവരാണ് ഫ്രാൻസിന് വേണ്ടി ഗോൾ നേടിയത് . ഷെമാലിയും ഷാക്കീരിയും സ്വിസ് ആശ്വാസ ഗോളുകൾ നേടി.