പേരക്ക പറിച്ച പോലീസുകാരെ പിരിച്ചുവിട്ടു

single-img
11 June 2014

image019പേരക്ക പറിച്ചു കഴിച്ച പോലീസുകാരെ പിരിച്ചുവിട്ടു. പാകിസ്ഥാനിലാണ് സംഭവം. പാകിസ്ഥാന്‍
പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ 400 ഏക്കര്‍ വിസ്തീര്‍ണമുള്ള തോട്ടത്തില്‍നിന്നു പേരക്കാ പറിച്ചതിനാണ് രണ്ടു പോലീസുകാരെ ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. ലാഹോറിലുള്ള ഷരീഫിന്റെ ഫംഹൗസില്‍ ഡ്യൂട്ടിക്കു നിയമിച്ചിരുന്ന പോലീസുകാരെയാണ് പിരിച്ചുവിട്ടത്.

ഈ തോട്ടത്തില്‍ വളര്‍ത്തിയിരുന്ന ഏതാനും മയിലുകളെ പൂച്ച കടിച്ചുകൊന്നതിന്റെ പേരില്‍ 27 പോലീസുകാര്‍ക്കു ഈ വര്‍ഷമാദ്യം സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. മയിലുകളെ പൂച്ചആക്രമിച്ച സമയത്ത് പോലീസുകാര്‍ ഉറങ്ങുകയായിരുന്നുവെന്നതാണ് അവര്‍ക്കെതിരെയുള്ള ആരോപണം.