കേന്ദ്രത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കില്ലെന്ന് സൂചന

single-img
11 June 2014

AVN25_LOKSABHA_19610fലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കില്ലെന്ന് സൂചന. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നതിനെ ബിജെപിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്. അതിനാല്‍ ആര്‍ക്കും നേതൃസ്ഥാനം നല്‍കേണ്‌ടെന്നാണ് ബിജെപിയിലെ നിലവിലെ ധാരണ. 10 ശതമാനം അംഗങ്ങളുള്ള കക്ഷിക്കാണ് സാധാരണ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുക. അതിന് 54 അംഗങ്ങള്‍ വേണ്ട കോണ്‍ഗ്രസിന് ഇപ്പോള്‍ 44 അംഗങ്ങള്‍ മാത്രമാണുള്ളത്.