സന്നാഹമത്സരത്തില്‍ ജപ്പാന് വിജയം

single-img
4 June 2014

japanലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ ജപ്പാന് (3-1)ന്റെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍നിന്ന കോസ്റ്ററീകക്കെതിരെ  രണ്ടാം പകുതിയില്‍ മൂന്നുഗോളുകള്‍ തിരിച്ചടിച്ചാണ് ജപ്പാന്‍ വിജയമാഘോഷിച്ചത്. കോസ്റ്റാറിക്കന്‍ ക്യാപ്റ്റന്‍ ബ്രയാന്‍ റൂസ്(31) നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ ജപ്പാന്‍ 1-0 പിന്നിലായിരുന്നു. രണ്ടാം പകുതിയില്‍ യാസുഹിതോ എന്‍ഡോ(60) നേടിയ ഗോളില്‍ ജപ്പാന്‍ ഒപ്പമെത്തി.

തുടർന്ന് മത്സരത്തിന്റെ 80-ാം മിനിറ്റില്‍ ടീമിന് 2-1 ലീഡ് നേടിക്കൊടുത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ ഷിന്‍ജി കഗാവ സ്‌കോര്‍ ചെയ്ത ഗോള്‍ ജപ്പാന്റെ വിജയത്തില്‍ നിര്‍ണായകമായി. 76-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ യോയ്ച്ചിറോ കാക്കിട്ടാനി ഇഞ്ചുറി സമയത്തിന്റെ രണ്ടാം മിനിറ്റില്‍ നേടിയ ഗോള്‍ 3-1 ന് ജപ്പാന്റെ വിജയമുറപ്പിച്ചു.