കമല്‍നാഥ് പ്രോ ടെം സ്പീക്കറാകും
29 May 2014
പതിനാറാമതു ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി മുന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ചുമതലയേല്‍ക്കും. കമല്‍നാഥിനെ സ്പീക്കറാക്കുന്നതിനുള്ള ശിപാര്‍ശ നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ ചേരാനിരുന്ന കേന്ദ്രമന്ത്രിസഭയുടെ യോഗം മാറ്റിവച്ചു. പാര്‍ലമെന്റ് സമ്മേളനം ചേരുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാനുള്ള മന്ത്രിസഭാ യോഗം ഇന്നു രാവിലെ 11 മണിക്കു ചേരും.