പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ പ്രഖ്യാപനം; ഗോരഖ്ധാം ട്രെയിനപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ പ്രഖ്യാപിച്ചു

single-img
27 May 2014

train accidentപ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദിയുടെ ആദ്യ പ്രഖ്യാപനം യുപിയില്‍ ഗോരഖ്ധാം എക്‌സ്പ്രസ് ചരക്കുട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ടി. മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ വീതവും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭിച്ചിട്ടുണേ്ടാ എന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നോ എന്നും ഉറപ്പുവരുത്താന്‍ റെയില്‍വേ മന്ത്രാലയത്തിനു പ്രധാനമന്ത്രി നിര്‍ദേശം നല്കിയിട്ടുണ്ട്.