കേരളത്തിലെ ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പി.സി ജോര്‍ജ്

single-img
22 May 2014

pcമുഖ്യമന്ത്രി കേരളത്തിലെ ബിജെപി നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. അവര്‍ വഴി റബര്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ തോല്‍വിയാണ് ഈ തെരഞ്ഞെടുപ്പിലേതെന്നും പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു. ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ നേരത്തെ ജോര്‍ജ് രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ വീണ്്ടും അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.