നരേന്ദ്ര മോദിക്ക് യെദ്യൂരപ്പയുടെ കത്ത്

single-img
22 May 2014

ydeസംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനാണു താത്പര്യമെന്നു കാട്ടി യെദ്യൂരപ്പ നരേന്ദ്ര മോദിക്കു കത്തയച്ചു. യെദ്യൂരപ്പയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നു കര്‍ണാടക ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനു പിന്നാലെയാണിത്.

 

 

 

നേരത്തെ യെദ്യൂരപ്പയേയും അനന്ത് കുമാറിനെയും സദാനന്ദ ഗൗഡയേയും ക്യാബിനറ്റ് മന്ത്രിമാരാക്കണമെന്നു ബിജെപി സംസ്ഥാന നേതൃത്വം ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, അഴിമതി കേസുകളില്‍ നിന്നു പൂര്‍ണമായി മുക്തനാവാത്ത യെദ്യൂരപ്പയെ മന്ത്രിയാക്കുന്നതില്‍ ആര്‍എസ്എസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.