ആന്റോ ആന്റണിക്കെതിരെയുള്ള ക്വട്ടേഷന്‍ വാര്‍ത്ത തമാശയെന്ന് പി.സി.ജോര്‍ജ്

single-img
20 May 2014

PC_George_EPSപൂഞ്ഞാറില്‍ ആന്റോ ആന്റണിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘം ഇറങ്ങിയിട്ടുണെ്ടന്നുള്ളത് രാഷ്ട്രീയകൗതുകം മാത്രമാണെന്നും ഇതൊരു തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജ്. വധശ്രമം ഉണ്ടായെങ്കില്‍ അതില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്തിനാണെന്നു പി.സി. ജോര്‍ജ് ചോദിച്ചു.

വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയുന്ന പി.സി.ജോര്‍ജിനു മറുപടി പറയാന്‍ തന്റെ നിലവാരം അനുവദിക്കുന്നില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. മുമ്പിലും പിമ്പിലും പോലീസ് വാഹനങ്ങളും ഇടയ്ക്കു ക്വട്ടേഷന്‍ സംഘങ്ങളുമായാണ് പി.സി.ജോര്‍ജ് നടക്കുന്നത്. ഇതൊന്നുമില്ലാതെയാണ് താന്‍ ഇത്രയും കാലം ജനങ്ങളുടെയിടയില്‍ കഴിഞ്ഞതെന്ന് ആന്റോ പറഞ്ഞു. തനിക്കുണ്ടായ ഭീഷണിയേ തുടര്‍ന്ന് പോലീസ് സംരക്ഷണം തേടിയതിനെ ക്കുറിച്ച് ആക്ഷേപം ഉന്നയിക്കാന്‍ ജോര്‍ജിന് അര്‍ഹതയില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.