തെരഞ്ഞെടുക്കപ്പെട്ട എം.പിമാരില്‍ മൂന്നില്‍ ഒന്നുപേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍

single-img
19 May 2014

AVN25_LOKSABHA_19610fപതിനാറാമത് ലാക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ മൂന്നില്‍ ഒന്ന് എംപിമാര്‍ ക്രിമിനല്‍ കേസില്‍ പ്രതികള്‍. മൊത്തം പ്രതിനിധികളുടെ 34 ശതമാനമായ 186 എംപിമാരാണ് ക്രിമിനല്‍ കേസ് നേരിടുന്നവരെന്ന് നാഷണല്‍ ഇലക്ഷന്‍ വാച്ചും ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം, സാമൂഹീക സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് എംപിമാര്‍ പ്രധാനമായും നേരിടുന്നത്. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കെടുക്കുകയാണെങ്കില്‍ ബിജെപിയുടെ 98 പേരും കോണ്‍ഗ്രസിന്റെ 8 പേരും എഐഎഡിഎംകെ പാര്‍ട്ടിയില്‍ നിന്ന് 6 പേരും ശിവസേനയില്‍ നിന്ന് 15 പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 6 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. 2009 ല്‍ ഇത് മൊത്തം പ്രതിനിധികളുടെ 30 ശതമാനമായിരുന്നു.