ബേബിയുടെ തോല്‍വിക്കു മുഖ്യകാരണം പരനാറി പ്രയോഗമാണെന്ന് സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി

single-img
19 May 2014

ramachandranകൊല്ലം മണ്ഡലത്തില്‍ എംഎം ബേബി തോല്‍ക്കാനുണ്ടായ മുഖ്യ കാരണം പിണറായി വിജയന്റെ പരനാറി പ്രയോഗമാണെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍.രാമചന്ദ്രന്‍. എതിര്‍പ്പുകളും, വിമര്‍ശനവും ഉണ്ടാകുമ്പോള്‍ പ്രകടിപ്പിക്കാന്‍ നിരവധി പദങ്ങള്‍ മലയാളത്തിലുണ്ടെന്നും കമ്യൂണിസ്റ്റുകാരില്‍ നിന്ന് ഇത്തരം വാക്കുകളല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ബഹുമാനത്തോടെ വേണം നേതാക്കന്‍മാര്‍ പ്രസംഗിക്കേണ്ടത്. പാര്‍ട്ടി വേദിയില്‍ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുമെന്നും രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.